ഇടുക്കിയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും: തൊടുപുഴയില്‍ സ്ത്രീയെ കാണാതായി

JULY 31, 2026, 7:41 PM

തൊടുപുഴ: ഇടുക്കി ജില്ലയില്‍ പെയ്യുന്ന കനത്ത മഴയില്‍ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. തൊടുപുഴയ്ക്ക് സമീപമുള്ള മുട്ടം ചള്ളാവയലിലും അടൂര്‍ മലയിലുമാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അടൂര്‍ മലയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രാദേശികവാസിയായ സ്ത്രീയെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

മുട്ടം ചള്ളാവയല്‍ ഭാഗത്ത് പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇവരെ സുരക്ഷിതമായ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള തീവ്രശ്രമം നടക്കുകയാണ്. ഈ പ്രദേശത്ത് നിലവില്‍ മറ്റ് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിനുപുറമേ കരിങ്കുന്നം നെല്ലാപ്പാറയില്‍ രണ്ടിടത്ത് ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഒളമറ്റം, തെക്കുംഭാഗം പ്രദേശങ്ങളിലെ താഴ്ന്ന മേഖലകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, നദിക്കരകളിലും മലയോര മേഖലകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam