കനത്ത മൂടല്‍ മഞ്ഞ്: ദോഹ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്  തിരുവനന്തപുരത്ത് ലാന്റിങ്

DECEMBER 5, 2025, 10:54 AM

തിരുവനന്തപുരം: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യാഎക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്തിറക്കി. വെളളിയാഴ്ച പുലര്‍ച്ചെ 4:30 ഓടെ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. 

റണ്‍വേ കാണാനാകാത്തതിനെ തുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടാന്‍ കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് വിമാനം രാവിലെ 5:30 ന് തിരുവനന്തപുരത്തിറക്കിയത്. എന്നാല്‍ യാത്രക്കാരെ പുറത്തിറക്കിയിരുന്നില്ല. തുടര്‍ന്ന് മൂടല്‍ മഞ്ഞ് മാറിയെന്നും വിമാനമിറക്കാനാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് 7:30 ഓടെ വിമാനം തിരികെ കൊച്ചിയിലേയ്ക്ക് പറക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam