മഴ കനത്തതോടെ പകർച്ചപ്പനി പടരുന്നു: കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

JUNE 22, 2024, 9:03 AM

തിരുവനന്തപുരം: മഴക്കാലം എത്തിയതോടെ പനിക്കാലവും എത്തി! പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നുവെന്നാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്. 

മഴ കനക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്. 

122 പേർക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ 17 പേർ ചികിത്സ തേടിയിട്ടുണ്ട്. 13 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

കുട്ടികൾക്കു വൈറൽ പനി പടരുന്നതിലും ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതീവജാഗ്രത പാലിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam