പാലക്കാട് വാഹ​നാപകടം; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

OCTOBER 23, 2024, 7:49 AM

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരിച്ചത്. 

 ലോറി ഡ്രൈവറായ തിരുവണ്ണാമല സ്വദേശി വി​ഘ്നേഷിനെ കല്ലിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

 കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ച രാത്രി 11 മണിക്കായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ നാല് പേരും മരിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു.  

vachakam
vachakam
vachakam

കല്ലടിക്കോട് അപകടം: മരിച്ചവരിൽ 3 പേർ ഉറ്റസുഹൃത്തുക്കൾ; കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു

മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോങ്ങാട് മണ്ണന്തറ സ്വദേശികളായ ടി.വി വിഷ്ണു, കെ.കെ വിജീഷ്, വീണ്ടപ്പാറ സ്വ​ദേശി രമേശ് , മണിക്കശ്ശേരി സ്വദേശി മുഹദ് അഫ്സൽ, മഹേഷ് എന്നിവരാണ് മരിച്ചത്. 

 വാഹനം പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

vachakam
vachakam
vachakam

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് 8 മണിയോടെ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കും  കെഎൽ 55 എച്ച് 3465 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്‌. പ്രദേശത്തു പെയ്ത മഴയായിരിക്കാം അപകടത്തിനു കാരണമെന്നാണ് നിഗമനം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam