കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസ് കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയിൽ പ്രതികരിച്ച് വന്ദനയുടെ മാതാപിതാക്കൾ.
മകൾക്ക് യഥാർത്ഥ നീതി ലഭിച്ചോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും, മകൾ അനുഭവിച്ച വേദന പ്രതിയും അനുഭവിക്കണമെന്നുമാണ് വന്ദനയുടെ അമ്മ പറഞ്ഞത്. “27 കുത്തുകളേറ്റാണ് എന്റെ മകൾ മരിച്ചത്. അവളെ രക്ഷിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല,” എന്നും അമ്മ വേദന പങ്കുവച്ചു.
നിയമപരമായി നൽകാനാകുന്ന ശിക്ഷ ഇതായിരിക്കാമെങ്കിലും പ്രതിക്ക് വധശിക്ഷ ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും അവർ പ്രകടിപ്പിച്ചു.
അതേസമയം, വിധിയിൽ ഒരളവുവരെ ആശ്വാസമുണ്ടെന്നും, കേസിൽ ഇനിയും അപ്പീൽ നൽകുമെന്നും വന്ദനയുടെ അച്ഛൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അൽപ്പം ആശ്വസിക്കാം! അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
കോതമംഗലം പാംകെയർ ഗ്രോവ്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു
നിതിൻ രാജിന്റെ മരണം; ഡോ. കെ. റാമിനെ പുറത്താക്കാൻ തീരുമാനം; വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്
യുവി വികിരണം ഉയരുന്നു; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർഗോഡ് 13 വയസുകാരന് സൂര്യാഘാതമേറ്റു