'തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ല,കേരളത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും'; പ്രതികരണവുമായി പി വി അന്‍വര്‍

JANUARY 10, 2025, 9:50 AM

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്നും കേരളത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു പി വി അന്‍വര്‍. 

സ്വകാര്യ ഓപ്പറേഷനിലൂടെയാണ് തൃണമൂലിന്റെ ഭാഗമായതെന്നും പാര്‍ട്ടിയുടെ അംഗത്വം സ്വീകരിക്കുന്നതിന് നിയമപരമായ ചില തടസങ്ങളുണ്ട്. നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം അംഗത്വം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതേസമയം ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായി കൊല്‍ക്കത്തയിലെ തൃണമൂല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി പ്രവേശനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam