യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിന

MARCH 16, 2026, 3:24 AM

കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിന യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോർട്ട്. ഇതിനായി പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കണ്ടു എന്നാണ് പുറത്തു വരുന്ന വിവരം.

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തന്റെ പ്രശ്നം പരിഗണിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായി ഹര്‍ഷിന പറഞ്ഞു. കുന്നമംഗലം എംഎൽഎയായ പി ടി എ റഹിം തന്നെ അവഗണിച്ചുവെന്നും അദ്ദേഹം വീണ്ടും ജനപ്രതിനിധിയാകരുതെന്നും ഹര്‍ഷിന ആരോപിച്ചു. 

തുടക്കം മുതൽ നീതിക്കായി തന്റെ കൂടെ നിന്ന ദിനേശ് പെരുമണ്ണയെ കുന്നമംഗലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

ആദ്യമായി തന്നെ കുന്നമംഗലം എംഎൽഎയെ കാണാനാണ് പോയതെന്ന് ഹര്‍ഷിന പറഞ്ഞു. എന്നാൽ താൻ അനുഭവിച്ച വേദന മനസ്സിലാക്കി പരിഗണിക്കാതെ അവഗണനയോടെയാണ് അദ്ദേഹം പെരുമാറിയതെന്നും ഹര്‍ഷിന ആരോപിച്ചു. ആരോഗ്യമന്ത്രിയാണോ കത്രിക വെച്ചതെന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് എന്തെങ്കിലും ലഭിച്ചാൽ മതി എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായതെന്നും അവർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam