പത്തനാപുരം: 'പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങൾ' എന്ന പേരിൽ ഒരു ജ്യോത്സ്യൻ പങ്കുവെച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
ഈ വീഡിയോയ്ക്ക് പ്രതികരണവുമായി ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം രംഗത്തെത്തി.
വീഡിയോ വൈറലായതിന് പിന്നാലെ ഇതേ നക്ഷത്രക്കാരിയായ ഒരു സ്ത്രീ തന്നോട് പരാതിപ്പെട്ടതായും അതിന്റെ അടിസ്ഥാനത്തിൽ വൈറൽ വീഡിയോ ചെയ്ത ജോത്സ്യനുമായി സംസാരിച്ചെന്നും ഹരി പത്തനാപുരം വിശദമാക്കുന്നു.
ഇത്തരം ജ്യോതിഷ സംബന്ധിയായ പ്രവചനങ്ങൾ കുടുംബ ജീവിതങ്ങളെ ബാധിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കിയാണ് ഹരി പത്തനാപുരത്തിന്റെ പ്രതികരണം.
വഴിവിട്ട ബന്ധങ്ങളുണ്ടാകുന്ന നക്ഷത്രങ്ങളാണെന്ന് പറഞ്ഞ് ഇത്തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുമ്പോൾ, അത് സംശയരോഗമുള്ള ആളുകൾ ജീവിക്കുന്ന കുടുംബങ്ങളിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമെന്നും മനുഷ്യരുടെ ജീവിതം തകർക്കുന്ന ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലതെന്നും ഹരി പത്തനാപുരം ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
