കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കേണ്ടതില്ല എന്നത് തന്റെ കൂടി തീരുമാനമായിരുന്നുവെന്ന് കെ.കെ. ശൈലജ എം.എൽ.എ. തന്റെ ഉറച്ച മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറി പേരാവൂരിലേക്ക് മാറാനുള്ള പാർട്ടി നിർദ്ദേശത്തിൽ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്നും, മറിച്ച് വലിയ സന്തോഷമാണുള്ളതെന്നും അവർ വ്യക്തമാക്കി.
വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ പാർട്ടി തീരുമാനങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റുകാർ എന്നും അച്ചടക്കത്തോടെ പാർട്ടി തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്ന് ശൈലജ ടീച്ചർ ഓർമ്മിപ്പിച്ചു.
ജി. സുധാകരന്റെ സമീപകാല പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ എന്ന നിലയിൽ തീരുമാനങ്ങൾ വരുമ്പോൾ പിണങ്ങിപ്പോകുന്ന രീതിയല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും അവർ പറഞ്ഞു. ആലപ്പുഴയിലെ പാർട്ടി സംവിധാനത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.
കേരളത്തിന്റെ വികസന കുതിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് നിർണ്ണായകമാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ ആധുനികമായ മാറ്റങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുമെന്ന വലിയ പ്രത്യാശയും അവർ പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
