തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ്.
അപകടകാരണം, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം എന്നിവ പൊലീസ് പരിശോധിക്കും. വിദേശത്തുള്ള പാര്‍ക്ക് ഉടമയെ ബന്ധപ്പെടാനും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനുമുള്ള നടപടികളും പൊലീസ് ആരംഭിക്കും.
അപകടത്തില്‍ പാര്‍ക്ക് ഉടമയേയും സൂപ്പര്‍ വൈസറേയും ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. വെഞ്ഞാറമ്മൂട് പൊലീസാണ് കേസെടുത്തത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് പൊട്ടിവീണ് അപകടമുണ്ടായത്. കുട്ടികള്‍ അടക്കം പതിനഞ്ചോളം പേരാണ് റൈഡിലുണ്ടായിരുന്നത്. പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് നാഗര്‍കോവില്‍ സ്വദേശികളുടെയും ആരോഗ്യനില തൃപ്തികരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
