കോഴിക്കോട് : കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. കൂടുതല്‍ വിമാന കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം.
അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക. കഴിഞ്ഞ വര്‍ഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. എയര്‍ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെന്‍ഡറിലേക്ക് ആകാശ എയര്‍ലൈനും സൗദിയ എയര്‍ലൈനും പങ്കെടുത്തതാണ് നിരക്ക് കുറയാന്‍ കാരണം.
ഇതോടെ 40,000 രൂപ അധിക വിമാനക്കൂലി നല്‍കി കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇത് ആശ്വാസമാവുകയാണ്. പുതിയ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18,000 രൂപ കുറവാണ്.
എങ്കിലും പുതിയ നിരക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളേക്കാള്‍ കൂടുതലാണ്. കൊച്ചിയില്‍ 87,000 രൂപയും കണ്ണൂരില്‍ 89,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
