എറണാകുളം: കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അമ്മ അടുക്കളയിൽ പോയ സമയത്തെന്ന് വ്യക്തമാക്കി പഞ്ചായത്ത് മുൻ മെമ്പർ കെ.പി. അയ്യപ്പൻ. ഡിപ്രഷന് മരുന്ന് കഴിക്കുന്ന അമ്മൂമ്മയുടെ അടുത്ത് കുഞ്ഞിനെ കിടത്തിയാണ് അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് അമ്മ അടുക്കളയിൽ പോയത്.
എന്നാൽ അമ്മ തിരിച്ചെത്തുമ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു എന്നും അയ്യപ്പൻ പറയുന്നു. "രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയെ അമ്മൂമ്മയുടെ അടുത്ത് കിടത്തിയാണ് അമ്മ അടുക്കളയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. അമ്മയുടെ ബഹളം കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്" എന്നാണ് അദ്ദേഹം പറയുന്നത്.
"ഇതിന് പിന്നാലെ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യയിലേക്ക് കൊണ്ടുവന്നു. കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആദ്യം ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്. സംഭവത്തിനുശേഷം അമ്മൂമ്മ അബോധാവസ്ഥയിലായിരുന്നു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലാകെ അഞ്ചുപേരാണ് ഉള്ളത്. മൂത്ത കുട്ടിയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. മറ്റ് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. സംഭവത്തിൽ ദുരൂഹതയുണ്ട്" എന്നും അയ്യപ്പൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
