റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാൻ രാജ്‌ഭവന് 20ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വരുന്ന 26ന് വെെകിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനില്‍ വിരുന്ന് ഒരുക്കുന്നത്.
അതേസമയം പിണക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. 'അറ്റ് ഹോം' എന്ന പേരിലാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്ക് തുക അനുവദിക്കണമെന്ന് രാജ്‌ഭവൻ നേരത്തെ സർക്കാരിന് കത്ത് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തന്നെ ആവർത്തിക്കുമ്പോഴാണ് വിരുന്നിന് 20ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്