തിരുവനന്തപുരം: ദേവസ്വം കമ്മീഷണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നൽകി ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിൽ ഇടപെടാൻ സര്‍ക്കാര്‍.
തിരുവിതാംകൂർ ദേവസ്വം ഉള്‍പ്പെടെ ദേവസ്വങ്ങളിൽ സർക്കാർ നിയന്ത്രങ്ങള്‍ കുറവാണ്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളാണെങ്കിലും ദൈംനദിന പ്രവർത്തനങ്ങളിലും നിയമപരമായ കാര്യങ്ങളിലും ബോർഡിനാണ് അധികാരം. സ്വർണപ്പാളി കടത്തൽ ഉള്‍പ്പെടെ ബോർഡ് എടുക്കുന്ന തീരുമാനങ്ങള്‍ വിവാദമാകുമ്പോള്‍ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബോർഡുകളിൽ അഴിച്ചു പണിക്ക് സർക്കാർ ഒരുങ്ങുന്നത്.
ഇതിനായി ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണികൃം നൽകിയ ശുപാര്‍ശയിന്മേൽ സര്‍ക്കാരിൽ ചര്‍ച്ചകള്‍ തുടരുകയാണ്.
സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണര്‍ക്ക് ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറാനും ബോര്‍ഡ് യോഗങ്ങളിൽ പങ്കെടുപ്പിക്കാനുമാണ് നീക്കം.
സർക്കാരിൻ്റെ പ്രതിനിധിയായ ദേവസ്വം കമ്മീഷണറുടെ അധികാരങ്ങള്‍ കൂട്ടാനും ബോർഡിലെ നിയമന രീതികളിൽ മാറ്റം കൊണ്ടുവരാനുമാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്