അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍: ഉത്തരവായി

FEBRUARY 28, 2026, 8:10 AM

 തിരുവനന്തപുരം:  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കിക്കൊണ്ട് സർക്കാർ ഉത്തരവായി.

നാഷണൽ പെൻഷൻ സ്കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം 2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തികൊണ്ട് ഉത്തരവിറക്കിയത്.

2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്കീമോ നാഷണൽ പെൻഷൻ സ്കീമോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.

vachakam
vachakam
vachakam

വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക.

ഇത് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക. ക്ഷാമാശ്വാസവും (ഡി.ആർ) ഇതിനോടൊപ്പം ഉണ്ടാകും.  പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam