പാലക്കാട്: സർക്കാരും ഗവർണ്ണറും തമ്മിലുള്ള പോരാണ് എസ്എഫ്ഐ ഏറ്റുപിടിച്ചത്. പിന്നാലെ ഗവർണ്ണർക്കെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളം എസ്എഫ്ഐ നടത്തി വന്നതും.
പാലക്കാട് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ ദിവസവും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടന്നു.
സര്‍വകലാശാലകളിലെ സംഘപരിവാര്‍ വത്കരണത്തിനെതിരെ തുടരുന്ന പ്രതിഷേധമാണ് ബുധനാഴ്ച വൈകിയും നടന്നത്. പിന്നാലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ. അവരോട് തനിക്ക് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അവരെന്റെ കാറിൽ ഇടിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ല. എന്നെ ഇടിക്കണമെന്നാണ് അവരുടെ ആവശ്യമെങ്കിൽ താൻ കാറിന് പുറത്തിറങ്ങാമെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്