തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. വൈകുന്നേരം ലഭിച്ച റിപ്പോർട്ട് പ്രകാരം ഗ്രാമിന് ₹135 ഉയർന്ന് ₹14,020 ആയി. ഇതോടെ പവന് ₹1,12,160 ആയി വില ഉയർന്നു.
രാവിലെ തന്നെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹180 വർധിച്ച് ₹13,885 ആയിരുന്നു. ഇതോടെ ഒരു ദിവസത്തിനുള്ളിൽ ഗ്രാമിന് ആകെ ₹315 വർധനയും പവന് ₹2,520 വർധനയും രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന്റെ വില ₹1,09,640 ആയിരുന്നു. തുടർച്ചയായ മാറ്റങ്ങളാണ് സ്വർണവിലയിൽ ഇപ്പോൾ കാണുന്നത്.
2026 ജനുവരി 29-ന് ഗ്രാമിന് ₹16,395യും പവന് ₹1,31,160യും രേഖപ്പെടുത്തിയതാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും യുദ്ധസാഹചര്യങ്ങളും സ്വർണവില ഉയരാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
അതേസമയം, വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് ₹255യും 10 ഗ്രാം വെള്ളിക്ക് ₹2,550യുമാണ് ഇന്നത്തെ നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്