സ്വര്‍ണാഭരണ പ്രേമികളെ നിരാശരാക്കിക്കൊണ്ട് സ്വർണ വിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ഏതാനും നാളുകളായി ചെറുതായെങ്കിലും താഴോട്ട് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കുതിച്ചുയർന്നത്.ഇന്ന് സ്വർണത്തിന് ഒറ്റയടിക്ക് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,520 രൂപയിലെത്തി. ഇന്നലെ 73,720 രൂപയായിരുന്നു ഒരു പവൻ വാങ്ങാൻ നൽകേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 100 രൂപ വർധിച്ച് 9,315 രൂപയുമായി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 8നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 75,760 രൂപയായിരുന്നു വില. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന നിരക്കിൽ സ്വർണം എത്തുന്നത്.
വിവാഹ സീസൺ അടുത്തിരിക്കെ, ഈ വില വർധനവ് സാധാരണക്കാരിൽ ആശങ്ക ഉയർത്തുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
