സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്; രണ്ട് ദിവസത്തിനിടെ പവന് വർധിച്ചത് 1200 രൂപ

MARCH 11, 2026, 12:44 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 680 രൂപ കൂടി 1,19,760 രൂപയായി. ഗ്രാമിന് 85 രൂപ ഉയർന്ന് 14,970 രൂപയായി. ഇന്നലെ പവന് 520 രൂപ കൂടി 1,19,080 രൂപയായിരുന്നു. ഗ്രാമിന് 65 രൂപ കൂടി 14,885 രൂപയായി. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 1200 രൂപയാണ് വർധിച്ചത്.

മാർച്ച് മാസത്തിന്റെ തുടക്കത്തിൽ നിന്ന് തന്നെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തുന്നത്. മാർച്ച് ഒന്നിന് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു. അതേസമയം മാർച്ച് ആറിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. അന്ന് പവന് 1,18,160 രൂപയും ഗ്രാമിന് 14,770 രൂപയുമായിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ ഇന്ധനവില ഉയരാൻ സാധ്യതയുള്ളതും നാണയപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും സ്വർണവിലയെ സ്വാധീനിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യകത കൂടിയതും വില വർധിക്കാൻ കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് 3,00,000 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുള്ള കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam