തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് വില. ഇതനുസരിച്ച് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയും കുറഞ്ഞു.
മാർച്ച് 21ന് ഒരു പവൻ സ്വർണത്തിന് 1,07,040 രൂപയായിരുന്നു വില. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഇന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്.
ഇപ്പോഴത്തെ ഇടിവോടെ സ്വർണവില വീണ്ടും ജനുവരി ആദ്യകാലത്തെ നിരക്കുകളിലേക്ക് അടുക്കുന്ന പ്രവണതയാണ് കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
