ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണം പൂശൽ വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം സ്മാർട്ട് ക്രിയേഷൻസ് സിഇഒയെ കൂടി ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇത് കൂടി ഉൾപ്പെടുത്തിയുള്ള പൂർണ റിപ്പോർട്ടാകും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുക.
ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിരമിച്ച കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാനാണ് ആലോചന. അതിനിടെ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം ദേവസ്വം വിജിലൻസിൻ്റെ അന്തിമ റിപ്പോർട്ട് കൈപ്പറ്റി ഔദ്യോഗിക അന്വേഷണം ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
