പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതെ പോയ സംഭവം: ക്ഷേത്ര ജീവനക്കാർക്കിടയിലെ ചേരിപ്പോരുണ്ടോയെന്ന് സംശയം

MAY 11, 2025, 11:48 PM

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതെ പോയതിൽ ക്ഷേത്ര ജീവനക്കാർക്കിടയിലെ ചേരിപ്പോരോ?. ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കൾ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.

 ക്ഷേത്ര ജീവനക്കാരെയും സ്വർണപണിക്കാരെയും ഇന്നും വീണ്ടും ചോദ്യം ചെയ്യും. 

 ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് കഴിഞ്ഞ ദിവസം കാണാതായത്. തൊട്ടടുത്ത ദിവസം പൊലീസ് പരിശോധിക്കുമ്പോൾ ക്ഷേത്രത്തിലെ മണലിൽ നിന്നും സ്വർണം കിട്ടുന്നു. തികച്ചും നാടകീയമായ സംഭവങ്ങളാണ് അതീവസുരക്ഷയുള്ള പത്മനാഭ സ്വാമിക്ഷേത്രത്തിൽ നടന്നത്.

vachakam
vachakam
vachakam

സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ ഉത്തവാദിത്വം മുതൽപ്പെടിയെന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിൻെറ സാന്നിധ്യത്തിൽ സ്ട്രോംങ് റൂമിൽ നിന്നും സ്വർണമെടുത്ത് വാതിൽ സ്വർണം പൂശുന്ന സ്ഥലത്ത് കൊണ്ടുവന്ന തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് സ്വർണപണിക്കാർക്ക് നൽകുന്നത്. വൈകുന്നേരവും പണി സ്ഥലത്തുനിന്നും സ്വർണം തൂക്കിതിട്ടപ്പെടുത്തി തിരികെ സ്ട്രോങ്റൂമിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുവയ്ക്കുകയാണ് ചെയ്യുന്നത്. സ്വർണം നഷ്ടപ്പെട്ടതിൻെറ തലേന്നും സ്വർണം തൂക്കി തിട്ടപ്പെടുത്തി കൊണ്ടുവച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. 

വടക്കേ നടയ്ക്കും പടിഞ്ഞാറേ നടയ്ക്കും ഇടയിലുള്ള മണ്ഡപത്തിന് സമീപമാണ് മണലിൽ താണ നിലയിൽ സ്വർണം തിരികെ കിട്ടുന്നത്. 

20 പൊലീസുകാർ മണൽ ഇളക്കി നടത്തിയ പരിശോധനയിലാണ് സ്വർണം തിരികെ കിട്ടുന്നത്. സ്വർണം ഇവിടെയെത്തിന് പിന്നിൽ വൻ ദുരൂഹതയുണ്ടെന്ന് പൊലിസ് പറയുന്നത്.

vachakam
vachakam
vachakam

 ഈ ഭാഗത്ത് രണ്ട് സിസിടിവികളുണ്ട്. ഒന്നിൽ നിന്നും ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടില്ല, മറ്റൊരു ക്യാമറ തിരിച്ചുവച്ചിരിക്കുന്നത് ക്ഷേത്രത്തിലെത്തുന്നവരെ പരിശോധിക്കുന്ന ഭാഗത്തേക്കാണ്. അതിനാൽ സ്വർണം കിടന്ന ഭാഗത്ത് കൃത്യമായി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൊലീസിന് വ്യക്തയില്ല. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam