സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം;  ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു

JULY 4, 2026, 7:22 PM

തിരുവനന്തപുരം: സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു.

വെങ്ങാനൂരിൽ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണമുയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. 

ജീവനൊടുക്കാന്‍ ശ്രമിച്ച വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ് മരിച്ചത്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടുപേരും ജൂണ്‍ 30ന് എലിവിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

vachakam
vachakam
vachakam

എന്നാല്‍ അഞ്ജുവിനൊപ്പം വിഷം കഴിച്ച പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. ഉടന്‍ തന്നെ അവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

എന്നാല്‍ അഞ്ജു ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങിയിരുന്നെന്നും വിവരമുണ്ട്.

എന്നാല്‍ അഞ്ജുവിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് വെങ്ങാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam