കൊച്ചി സിനഗോഗിന് മുന്നിലെ തീവെപ്പ്: പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്‌ഐടി

OCTOBER 14, 2026, 12:29 AM

 കൊച്ചി: എറണാകുളം സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്ഐടി. 

ജൂതപ്പള്ളികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിൻ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയിൽ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആരുടെയൊക്കെയോ നിർദേശം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 

കൊച്ചി ഡിസിപി അരുൺ പവിത്രന്റെ കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. ആക്രമണം നടത്തുന്നതിന് ഇയാൾക്ക് പണം ലഭിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ വളരെ ഗൗരവത്തോടെയാണ് പൊലീസും ഇൻ്റലിജൻസ് വിഭാഗവും കേസിനെ സമീപിക്കുന്നത്. 

vachakam
vachakam
vachakam

എറണാകുളം മാർക്കറ്റ് റോഡിൽ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ പെട്രോളുമായി വന്ന് സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീല നിറത്തിലുള്ള കാറിൽ വന്നയാളാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. 

കൃത്യം നടത്തിയശേഷം ഇയാൾ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. ശേഷം ബോസ് എന്ന സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് അയച്ചുകൊടുത്തതായും പൊലീസ് പറയുന്നു. 'ബോസ്' ആരാണെന്നും ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. പ്രതിയുടെ  സാമ്പത്തിക ഇടപാടുകളും മറ്റും പരിശോധിച്ചതിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam