ആഗോള അയ്യപ്പ സംഗമം വന്‍ പരാജയമായിപ്പോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.50 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍ ആരും വന്നില്ല.മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും പോയെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്ക് ഉണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അയ്യപ്പസംഗമം പരാജയം ആയെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ എങ്കിലും സമ്മതിക്കണം. ശബരിമലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ഒരു ചര്‍ച്ചയും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് ആയിരുന്നു അയ്യപ്പസംഗമമെന്നും അത് പൊളിഞ്ഞു പോയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിച്ച മുഖ്യമന്ത്രി ഇന്ന് ഒന്നും പറഞ്ഞില്ല.ചെയ്ത കാര്യം തെറ്റായി പോയെന്ന് പിണറായി വിജയന്‍ പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ആഗോള അയ്യപ്പ സംഗമം വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
