കൊച്ചി: ആലുവയിൽ സ്വന്തം മകളെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ ചോദ്യം ചെയ്യൽ തുടരും. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെങ്കിൽ പോക്സോ വകുപ്പ് അടക്കം അമ്മയ്ക്കെതിരെ കൂടി ചുമത്തും.
ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ആലുവ പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്.
അതേസമയം കുഞ്ഞ് പീഡനത്തിനിരയായ സംഭവത്തിൽ പ്രതിക്കുവേണ്ടി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
