ധ്യാന ദമ്പതികൾ തമ്മിലുള്ള തർക്കവും സൈബർ പോരും; ഗുരുതര ആരോപണങ്ങളുമായി ജിജി മരിയോ

NOVEMBER 20, 2025, 3:41 AM

കൊച്ചി: ധ്യാന ദമ്പതികൾ തമ്മിലുള്ള തർക്കവും സൈബർ പോരും രൂക്ഷമാകുന്നതിനിടെ, ഗുരുതര ആരോപണങ്ങളുമായി ജിജി മരിയോ രംഗത്ത്. 'സത്യം നിങ്ങൾ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചിലത് ഞാൻ തുറന്നുപറയുകയാണ്,' എന്ന ആമുഖത്തോടെ ആണ്  സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്.

ഇപ്പോൾ പങ്കുവെച്ച വിശദീകരണ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചാലക്കുടിയിലെ ധ്യാന ദമ്പതികൾ തമ്മിലടിച്ച സംഭവത്തിൽ എഫ് ഐ ആ‌ർ വിവരങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരായോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ വഴക്കായതും തല്ലിൽ അവസാനിച്ചതും.

ജിജി മരിയോയുടെ കുറിപ്പ്

vachakam
vachakam
vachakam

സത്യം നിങ്ങൾ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചില സത്യങ്ങൾ ഞാൻ തുറന്നുപറയുകയാണ്... എത്ര വിദഗ്ദമായിട്ടാണ് അവർ നുണകൾ പറഞ്ഞു പരത്തി ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത് ? എന്നെയും മക്കളെയും സമൂഹത്തിന് മുന്നിൽ കടിച്ചു കീറാൻ ഇട്ട് കൊടുക്കാൻ എങ്ങനെ സാധിക്കുന്നു ? ഒരിക്കലും ആരെയും കുറ്റപ്പെടുത്താനോ അപമാനിക്കാനോ താൽപര്യം ഇല്ലാത്ത വ്യക്തിയാണ്. എന്നാൽ ഇപ്പോഴത്തെ എന്റെയും മക്കളുടെയും നിസ്സഹായ അവസ്ഥയിൽ പ്രതികരിക്കേണ്ടത് നിർബന്ധിതമാകുന്നത് കൊണ്ട് ചില യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നു. എനിക്കതിൽ അതിയായ ഖേദം ഉണ്ട്.

'അവളെ ക്രൂശിക്കുക, അവളെ ക്രൂശിക്കുക 'എന്ന് മുറവിളി കൂട്ടുന്ന കാപലികമാരാണ് ചുറ്റും. മനുഷ്യർ ഇത്രയ്ക്കും അധഃപതിച്ചു പോകുമോ എന്ന ചോദ്യത്തിന് നേരിട്ട് ദൃകസാക്ഷിയായി കൊണ്ടിരിക്കുന്ന ദിവസങ്ങൾ... മറ്റുള്ളവരുടെ വേദനകൾ എടുത്ത് റീച്ച് കൂട്ടാനും കൂടുതൽ കണ്ടന്റുകൾ ചെയ്യാനുമായുള്ള കടിപിടികൾ, ഓട്ടപാച്ചിലുകൾ... അതിനിടയിൽ പിടഞ്ഞു വീഴുന്നത് ഒരമ്മയുടെയും രണ്ട് പെണ്മക്കളുടെയും ജീവനുകൾ... ഇതെല്ലാം കണ്ട് ആർത്തട്ടഹിസിക്കുന്ന മനുഷ്യത്വം നഷ്ട്ടപെട്ടവർ...

ഇതിന്റെ ഒക്കെയിടയിലും എന്റെ ലക്ഷ്യം Philokalia Charitable Trust സംരക്ഷിക്കുക എന്റെ മക്കളുടെ ഭാവി ഉറപ്പാക്കുക എന്നതാണ്... ഒരു വർഷമായി Philokalia Charitable Trust ന്റെ പ്രവർത്തനങ്ങൾ മുടങ്ങികിടക്കുകയാണ്.. ഏകദേശം മുപ്പതോളം വീടുകളുടെ പണികൾ ആണ് പാതിവഴിയിൽ മുടങ്ങി കിടക്കുന്നത്.. അത് എത്രയും പെട്ടെന്ന് പൂർത്തിയാക്കുകയും Trust ന്റെ പ്രവർത്തനങ്ങൾ Safe ആക്കുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം.. അതിന് തടസം നിന്നവർക്കെതിരെ ചില ക്രമക്കേടുകൾ ചൂണ്ടി കാണിക്കുകയും എതിർക്കുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ ഞാനും മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്...

vachakam
vachakam
vachakam

പ്രധാനമായും 8 പേർ അടങ്ങുന്ന ചിലർ ചേർന്ന് Parallel ആയി Company section act -8 പ്രകാരം ഞാൻ അറിയാതെ Philokalia Foundation എന്ന പേരിൽ മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു.. എന്നെ അറിയിക്കാതെ തുടക്കകാലത്ത് രഹസ്യമായി വയ്ക്കുകയും ചെയ്തു.. പിന്നീടവർ അത് പരസ്യമാക്കുകയും ജനങ്ങളെ കബളിപ്പിച്ച് ആ അക്കൗണ്ടിലേക്ക് Fund വരുത്താനും തുടങ്ങി.. സ്വാഭാവികമായും Philokalia Charitable Trust ലേക്ക് Fund വരാതാകുകയും Philokalia Charitable Trust ന്റെ പ്രവർത്തനങ്ങൾ മരവിക്കുകയും ചെയ്യുന്നു.

30-01-2019 ലാണ് Philokalia Charitable trust രൂപം കൊള്ളുന്നത്. 2021 നാണ് philokalia Charitable trust ന്റെ പ്രവർത്തനം ആരംഭിക്കുന്നത്..ഇക്കാലയാളവിൽ തന്നെ 200 ഓളം വീടുകൾ പണിതു നല്കാനും അനേകായിരങ്ങൾക്ക് മരുന്നായിട്ടും സാമ്പത്തിക സഹായമായിട്ടും വിദ്യാഭ്യാസസഹായമായിട്ടും ചികിത്സാസഹായമായിട്ടും നൽകിയിട്ടുണ്ട്... ഇത് കുടുംബക്കാരുടെ ട്രസ്റ്റ്‌ അല്ല. എന്റെ അനുജൻ ഗൾഫിൽ ആണ്. അനുജത്തിയും ഭർത്താവും ഗൾഫിൽ ആണ്. മറ്റൊരു അനുജത്തിയും ഭർത്താവും മഹാരാഷ്ട്രയിൽ സ്കൂൾ നടത്തുന്നു..

കുടുംബക്കാർ ആരും Philokalia Charitable Trust മായിട്ട് യാതൊരു തരത്തിലുമുള്ള ബന്ധം പുലർത്താറില്ല.. ഇടപെടാറുമില്ല... . കുവൈറ്റിൽ ജോലി ചെയ്യുന്ന എന്റെ അനുജൻ രണ്ട് ലക്ഷം രൂപയോളം മാസ വരുമാനമുള്ളതാണ്. 20വർഷം പഴക്കമുള്ള പഴയൊരു വീട് 30 ലക്ഷം രൂപയ്ക്ക് എന്റെ അനുജൻ മേടിച്ചതാണ്. അതിനുള്ള എല്ലാവിധ തെളിവുകളും താമസിയാതെ കൊണ്ടു വരുന്നതാണ്. ആരോപിക്കുന്നതൊക്കെയും അടിസ്ഥാന രഹിതങ്ങളായ കാര്യങ്ങൾ ആണ്.. എനിക്ക് സ്വന്തമായി ഒന്നുമില്ല.. Philokalia എന്ന പ്രസ്ഥാനം ആരംഭിച്ചിട്ട് ഏകദേശം നാല് വർഷത്തോളം ആകുന്നതേയുള്ളൂ.. പ്രസ്ഥാനം തുടങ്ങുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് വീടും കാറും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു.

vachakam
vachakam

മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുവാനും ഒക്കെ കഴിഞ്ഞിട്ടുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് നാല് സെന്റിനുള്ളിൽ പണിത വീട്ടിലാണ് ഞാനും മക്കളും താമസിക്കുന്നത്...എന്റെ കാറിന്റെ loan rs 25000 വച്ച് മാസം തോറും ഞാൻ അടച്ചു കൊണ്ടിരിക്കുന്നു.അജ്മൽ എന്ന വ്യക്തി 2017 ൽ ഡ്രൈവര്‍ ആയി വന്നയാൾ ആണ്.. ആ ഒരു വർഷം മാത്രമാണ് ഡ്രൈവര്‍ ആയി ജോലിക്ക് നിന്നത്. ഡ്രൈവർ എന്നതിൽ കവിഞ്ഞു യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും ഞാൻ അജ്മലിന് നൽകിയിരുന്നില്ല... അജ്മൽ എന്ന് പറയുന്ന വ്യക്തി Philokalia Charitable Trust ന്റെ Staff ആയി പ്രവർത്തിച്ചിട്ടുമില്ല.

സ്വന്തം ഭാഗം ജയിക്കാൻ വേണ്ടിയും സ്വന്തം ക്രമക്കെടുകളും തെറ്റുകളും മറയ്ക്കാൻ വേണ്ടിയും നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞു മനുഷ്യരെ പറ്റിക്കാൻ എങ്ങനെ അവർക്ക് കഴിയുന്നു എന്നോർത്ത് ഞാനും മക്കളും അതിശയിക്കുന്നു... ഒരു സ്ത്രീയെ ഇല്ലാതാക്കാനും അവൾക്ക് സമൂഹത്തിൽ ഉള്ള വില നഷ്ട്ട പെടുത്താനും പുരുഷൻ ചെയ്യുന്ന ഏറ്റവും വലിയ ആയുധമാണ് അവളുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിൽ സമൂഹത്തിൽ അവഹേളിക്കുക എന്നുള്ളത്... അക്കാര്യത്തിൽ ഒരു പരിധി വരെ അവർ ജയിച്ചു കഴിഞ്ഞുവെങ്കിലും ഇപ്പോഴും എന്നിൽ പ്രതീക്ഷയുണ്ട്. കാരണം സത്യം എന്നിൽ നിന്ന് വിദൂരത്തിൽ അല്ല എന്റെ കൂടെത്തന്നെയാണ് ഉള്ളത് എന്നതാണ് എന്റെ ബലം.

ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. എല്ലാവർക്കും വാരിക്കോരി കൊടുത്തു... അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി. അവർക്ക് വേണ്ടി ഒന്നും ഞാൻ സാമ്പാദിച്ചു വച്ചിട്ടില്ല.. എന്നിട്ടും കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി ആക്രോശിക്കുമ്പോൾ കണ്ണിൽ നിന്ന് ചോര മാത്രമാണ് ഒഴുകുന്നത്... ആരെയും കുത്തികൊലപെടുത്താൻ ശ്രമിച്ചിട്ടില്ല. ആരുടെയും കൊങ്ങയ്ക്ക് കയറി പിടിച്ചിട്ടില്ല.

ആരെയും ഇടിച്ചു താഴ്ത്താനോ അപമാനിക്കാനോ, കുറ്റവാളിയാക്കാനോ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് പല മാധ്യമങ്ങൾ വിളിച്ചിട്ട് പോലും ഞാൻ മറുപടി പറയാതിരുന്നത്... ഇപ്പോൾ എല്ലാം കൈവിട്ടു പോയി... അവർ തൊടുത്ത് വിടുന്ന ഓരോ കൂരമ്പുകളും താങ്ങാൻ കഴിയാതെ ഞാനും മക്കളും നിർജീവമായ്കൊണ്ടിരിക്കുന്നു... താമസിയാതെ ഞാൻ വരും, സത്യത്തിന്റെ മുഖവുമായി... "ധൈര്യം ഒരിക്കലും കോലാഹലങ്ങൾ ഉണ്ടാക്കുന്നില്ല. തളരരുത്, വീണ്ടും ശ്രമിക്കൂ എന്ന് മന്ത്രിച്ചു കൊണ്ടിരിക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam