കോട്ടയം : നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരണം നേരത്തെ തന്നെ നടന്നിരുന്നുവെന്ന് മുന്‍ എംപിയും മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ. മാത്യു.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഉടന്‍ തുടങ്ങുമെന്നും ജോര്‍ജ് ജെ. മാത്യു പറഞ്ഞു.
ഒരു മുന്നണിയോടും വിരോധവും വിധേയത്വവും ഇല്ല. ഇന്നലെ നടന്ന കര്‍ഷക പ്രതിനിധി സമ്മേളനത്തില്‍ കര്‍ദിനാള്‍ എത്താതിരുന്നതിന്റെ കാരണം മാധ്യമ വാര്‍ത്തകളെന്നും ജോര്‍ജ് ജെ. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യം മുഴുവനുള്ള ന്യൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം. ഇതുവരെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി കൈകോര്‍ത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ അങ്ങനെ സംഭവിച്ചുകൂടാ എന്നുമില്ലെന്നും ജോര്‍ജ് മാത്യു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്