എറണാകുളം: കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതിയിൽ കേസെടുത്ത് പാലാരിവട്ടം പൊലീസ്. അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും FIR ല്‍ പറയുന്നു. മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതിയിൽ പറയുന്നത്.
അതേസമയം അർജന്‍റീന മത്സരത്തിന് കലൂർ രാജ്യാന്തര സ്റ്റേഡിയം നവീകരിക്കാൻ വിട്ടുനൽകിയതിൽ ഇപ്പോഴും ജിസിഡിഎ വ്യക്തത വരുത്തിയിട്ടില്ല. സ്റ്റേഡിയം നവീകരണത്തിന് തൃകക്ഷി കരാറുണ്ടെന്ന് പറയുമ്പോഴും അതാരൊക്കെ തമ്മിലെന്ന് വ്യക്തമാക്കാൻ ജിസിഡിഎ ചെയർമാൻ തയ്യാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
