തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഗ്യാസ്ട്രോ സർജറിയുടെ സേവനം ലഭ്യമാകില്ലെന്ന് വകുപ്പ് മേധാവിയുടെ കത്ത്.
ഇതോടെ കരൾ, കുടൽ അടക്കം ഗുരുതര രോഗം ബാധിച്ചെത്തുന്നവരുടെ ചികിത്സയും ശസ്ത്രക്രിയയും അടക്കം മുടങ്ങുന്ന അവസ്ഥയാണ്. വകുപ്പിലെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് വകുപ്പ് തലവൻ രേഖാമൂലം ഇക്കാര്യം സൂപ്രണ്ടിനെ അറിയിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോക്ടർ രമേശ് രാജൻ സൂപ്രണ്ടിന് നൽകിയ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അത്യാഹിത വിഭാഗത്തിൽ ഗ്യാസ്ട്രോ സർജറി വിഭാഗത്തിന്റെ സേവനം തൽക്കാലം നിർത്തിവയ്ക്കുകയാണെന്ന് കത്തിൽ പറയുന്നു.
അടിയന്തര ശസ്ത്രക്രിയ വന്നാൽ പോലും സഹകരിക്കാൻ ആകില്ല. സഹകരിക്കാതിരിക്കാൻ ഉള്ള കാരണം ആൾ ക്ഷാമമാണ്. പിഎസ്‌സി നിശ്ചയിച്ച എണ്ണം ഡോക്ടർമാർ പോലുമില്ല വകുപ്പില്ലെന്ന് വകുപ്പ് മേധാവി തുറന്നടിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
