ബെംഗളൂരു: ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം വൈകിയേക്കുമെന്ന് റിപ്പോർട്ട്. ഡിസംബറിൽ ഗഗൻയാൻ ആളില്ലാ ദൗത്യം ഉണ്ടാകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്നാക്കം പോകുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ.
90 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും വെല്ലുവിളികളേറെ ഉള്ളതിനാൽ ശ്രദ്ധയോടെയാണ് കന്നി ഗഗന്‍യാന്‍ ദൗത്യത്തിനായി മുന്നോട്ട് പോകുന്നതെന്ന് ഇസ്രൊ ചെയർമാൻ ഡോ.വി. നാരായണൻ ബെംഗളൂരുവിൽ പറഞ്ഞു.
എല്ലാം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും സുരക്ഷയിൽ വിട്ടുവീഴ്‌ചകൾക്കില്ലെന്നുമാണ് ഡോ. വി. നാരായണന്‍റെ വിശദീകരണം. ഇന്ത്യൻ ഗഗനയാത്രികളെ ബഹിരാകാശത്തേക്ക് അയക്കുന്ന മനുഷ്യ യാത്രാ ദൗത്യം 2027-ൽ ഉണ്ടാകുമെന്ന് ഡോ. വി. നാരായണൻ ആവർത്തിച്ചു.
അതിന് മുൻപ് മൂന്ന് അളില്ലാ ദൗത്യങ്ങൾ നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. കന്നി ആളില്ലാ ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോംമിത്ര റോബോട്ടിനെ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
