'സജി ചെറിയാനെ സംശയത്തോടെ കാണേണ്ട സാഹചര്യം'; കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചു ജി. സുധാകരൻ. 

MARCH 25, 2026, 2:04 AM

കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചു മുൻ മന്ത്രി ജി. സുധാകരൻ. സിപിഐഎം നേതാക്കളായ സജി ചെറിയാനും മുഖ്യമന്ത്രി പിണറായി വിജയനെയും പരാമർശിക്കുന്ന രീതിയിലുള്ളതാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

സംഭവത്തിൽ സജി ചെറിയാനെ സംശയത്തോടെ കാണേണ്ട സാഹചര്യമുണ്ടെന്നും, അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് പിണറായി വിജയനാണെന്നും സുധാകരൻ പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്മാരകത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ രാത്രി രണ്ടരയ്ക്കാണ് സജി ചെറിയാൻ സ്ഥലത്തെത്തിയതെന്നും, അത്ര വേഗത്തിൽ എത്താൻ കാരണമെന്താണെന്ന് ചോദിക്കേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

പോലീസ് കേസിൽ പ്രതികളാക്കിയവരല്ല യഥാർത്ഥ കുറ്റക്കാരെന്നും, സംഭവത്തിൽ പങ്കെടുത്തവർ ഇപ്പോഴും പാർട്ടിക്കുള്ളിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാതലത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അത് വേണ്ടെന്ന നിലപാട് സംസ്ഥാന നേതൃത്വമാണ് എടുത്തതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam