പത്തനംതിട്ട: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പരോക്ഷമായി വിമർശിച്ച് മുൻ മന്ത്രി ജി സുധാകരൻ. കെ.കെ ശൈലജയെ 'ടീച്ചര്‍ അമ്മ' എന്ന് വിശേഷിപ്പിക്കുന്നതിനെതിരെയായിരുന്നു ജി സുധാകരന്റെ പരാമർശം.
കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരിയുടെ പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെക്കുറിച്ച് പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചര്‍ അമ്മ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇതിനെതിരെയാണ് ജി സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
''ആരാണ് ടീച്ചര്‍ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളില്‍ അവരുടെ പേര് പറഞ്ഞാല്‍ മതിയെന്നുമാണ്'' ജി സുധാകരന്റെ വിമര്‍ശനം.
കഴിവുള്ള പലരും കേരളത്തിൽ മന്ത്രിമാരായിട്ടില്ല. നന്നായി സംസാരിക്കാനുള്ള കഴിവ് മന്ത്രിസ്ഥാനത്തിനുള്ള യോഗ്യതയല്ല. മന്ത്രിയാകണമെങ്കിൽ കുറച്ചുകാലം പാർട്ടിക്കുവേണ്ടി കഷ്ടപ്പെടണം- സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്