ആലപ്പുഴ: രമേശ് ചെന്നിത്തല നയിച്ച ജാഥയെ പിന്തുണച്ചതിന് പിന്നാലെ തനിക്ക് നേരെയുണ്ട് സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഥയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ജി സുധാകരനെതിരായ സൈബര്‍ ആക്രമണം.
ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാഥയെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു.
അമ്പലപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം മിഥുന്‍ അമ്പലപ്പുഴയ്‌ക്കെതിരെയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ആക്ഷേപിക്കുകയും അശ്ലീല പദപ്രയോഗം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
'പ്രൗഡ് കേരള' എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. കെ സി വേണുഗോപാല്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, പി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളു ജാഥയില്‍ പങ്കെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
