അമ്പലപ്പുഴയിൽ വന്നു മത്സരിക്കൂ!   പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളിച്ച്  ജി സുധാകരൻ

MARCH 29, 2026, 8:43 AM

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വെല്ലുവിളിച്ച് മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് മത്സരിക്കാനാണ് വെല്ലുവിളി.  

'എല്ലാ ജയിക്കുന്ന സ്ഥാനാർത്ഥികൾക്കും എല്ലാ രാഷ്ട്രീയ പാർട്ടിയിൽ നിന്നും വോട്ട് ലഭിക്കും. അല്ലാതെ സ്വന്തം പാർട്ടിയുടെ വോട്ട് കൊണ്ട് ആർക്കും ജയിക്കാൻ പറ്റില്ല.

അങ്ങനെ അഞ്ച് സീറ്റ് കണ്ണൂരിൽ മാത്രമേയുള്ളൂ. നേതാക്കന്മാർക്ക് ജയിക്കാൻ വേണ്ടി മാത്രം അഞ്ച് സീറ്റ് മാറ്റിവെച്ചു. അതുകൊണ്ടൊക്കെയാണ് പിണറായിയും ഗോവിന്ദനും ജയിക്കുന്നത്. അമ്പലപ്പുഴയിൽ വന്ന് ജയിക്കാൻ ഗോവിന്ദനെ ഞാൻ വെല്ലുവിളിക്കുകയാണ്.

vachakam
vachakam
vachakam

പിണറായി വിജയനെയും വെല്ലുവിളിക്കുകയാണ്. നിങ്ങളിവിടെ വരണമെന്നല്ല പറയുന്നത്. നിങ്ങളുടെ വർത്തമാനം കേട്ടാൽ വെല്ലുവിളിക്കാൻ തോന്നും. നിങ്ങൾ അവിടെത്തന്നെ മത്സരിച്ചാൽ മതി. കാരണം നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ സീറ്റാണത്', ജി സുധാകരൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam