കൊച്ചി: ഗാസയിൽ നിന്ന് പുറത്തുവരുന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും മുതലാളിത്ത രാഷ്ട്രങ്ങളുടെ നിലപാട് ലജ്ജാകരമാണെന്നും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ.
അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ ലംഘിക്കുന്ന, ലോകരാഷ്ട്രങ്ങളുടെ പിന്തുണയില്ലാത്ത ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലസ്തീൻ വിഷയത്തിൽ നേരത്തെയും ജി സുധാകരൻ പ്രതികരിച്ചിരുന്നു. ഹമാസ് ഭീകരസംഘടനയല്ലെന്നും ഇസ്രായേലിനെതിരെ അവർ തിരിച്ചടിക്കണമെന്നുമായിരുന്നു മുസ്‌ലിം സംയുക്തവേദി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ സുധാകരൻ പറഞ്ഞത്.
പാലസ്തീൻ വിഷയത്തിൽ യുഎൻ നിലപാടിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. എന്തിനാണ് യുഎൻ എന്നു ചോദിച്ച അദ്ദേഹം എന്താണ് അതിന്റെ ഗുണമെന്നും വിമര്‍ശനത്തോടെ ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
