തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അമ്പലപ്പുഴയിൽ സജീവമായി ജി. സുധാകരൻ; എംഎസ്എഫ് ഇഫ്താറിൽ പങ്കെടുത്തു

MARCH 15, 2026, 8:47 PM

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജി. സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സജീവമായതായി റിപ്പോർട്ട്. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അദ്ദേഹം പങ്കെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻപ് വാർത്താസമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് സുധാകരൻ പരിപാടിയിൽ പങ്കെടുത്തത്.

അമ്പലപ്പുഴ വടക്ക് കമ്പിവളപ്പ് വാർഡ് കമ്മിറ്റിയാണ് ഇഫ്താർ സംഘടിപ്പിച്ചത്. മുഹമ്മദ് അസ്ലം അനുസ്മരണവും സൗഹൃദ ഇഫ്താർ സംഗമവും ഉൾപ്പെടുത്തിയ പരിപാടിയിലാണ് സുധാകരൻ പങ്കെടുത്തത്. തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആറാട്ടിലും അദ്ദേഹം സാന്നിധ്യം വഹിച്ചു.

അതേസമയം സിപിഎംൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച സുധാകരൻ പാർട്ടിയുമായി ബന്ധം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഏറെ നാളായി പാർട്ടിയിൽ അവഗണന നേരിട്ടതിനെ തുടർന്ന് പ്രാഥമിക അംഗത്വം പുതുക്കിയില്ലെന്നും ഇനി പാർട്ടിയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അമ്പലപ്പുഴയിൽ എച്ച്. സലാമിനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്തകൾ വന്നതിനെത്തുടർന്നാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് എന്നും സുധാകരൻ വ്യക്തമാക്കി. തുടർന്ന് സിപിഐഎം ഏരിയ കമ്മിറ്റി അദ്ദേഹത്തിനെതിരെ പൊതുസമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം സുധാകരനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെയാണ് എംഎസ്എഫ് പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam