മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

SEPTEMBER 20, 2025, 1:48 AM

 തൃശ്ശൂര്‍ : കാലംചെയ്ത തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

 സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് കോഴിക്കോട് ക്രിസ്തുദാസ് സന്യാസിനി സമൂഹത്തിന്റെ ഹോം ഓഫ് ലൗവിൽ നടക്കും. ഞായറാഴ്ച 11.30ന് തൃശൂർ അതിരൂപത മന്ദിരത്തിൽ ഒന്നാം ഘട്ടത്തിന് തുടക്കം കുറിക്കും.  

  12.15 മുതല്‍ പുത്തന്‍പള്ളി ബസിലിക്കയില്‍ പൊതുദര്‍ശനം നടത്തും. 2.30-ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്‍ദുപള്ളിയിലേക്ക് കൊണ്ടുപോകും.

vachakam
vachakam
vachakam

അഞ്ചു മുതല്‍ ലൂര്‍ദ് പള്ളിയില്‍ പൊതുദര്‍ശനം. തിങ്കളാഴ്ച 09.30-ന് സംസ്‌കാരശുശ്രൂഷയുടെ രണ്ടാംഘട്ടം തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍. ഒന്നിന് ഭൗതികശരീരം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. 4.30 മുതല്‍ കോട്ടുളിയിലെ ക്രിസ്തുദാസി സന്ന്യാസിനി സമൂഹ ജനറലേറ്റില്‍ പൊതുദര്‍ശനം. ആറോടെ സംസ്‌കാരശുശ്രൂഷയുടെ സമാപനകര്‍മങ്ങള്‍ നടക്കും. സംസ്‌കാരശുശ്രൂഷയുടെ ഒന്നാം ഘട്ടത്തിന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത കാര്‍മ്മികനാകും.

തിങ്കളാഴ്ച നടക്കുന്ന രണ്ടാംഘട്ട ശുശ്രൂഷകള്‍ക്ക് മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികനാകും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത മൂന്നാം ഭാഗം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam