മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിൻറെ പൂർണരൂപം ഇന്നിറങ്ങും

FEBRUARY 25, 2026, 7:13 PM

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം ഇന്നിറങ്ങും. 

 കഴിഞ്ഞ ദിവസം ഇറങ്ങിയ ടീസർ ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകൻ ടി കെ രാജീവ്‌ കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖം ഒരുക്കിയത്. 

കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം ഇന്ന് വൈകിട്ട് ചാനലുകളിലും സാമൂഹിക മാധ്യമ പേജുകളിലും കാണാം. 

vachakam
vachakam
vachakam

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ പിആർ സജീവമാക്കിയെന്ന വിമർശനങ്ങൾക്കിടെയാണ് രണ്ട് ദിവസമെടുത്തു ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖം പുറത്തിറങ്ങുന്നത്.

 പ്രതിപക്ഷ നേതാവായിരിക്കെ ഇരുവർ എന്ന പേരിൽ ഉമ്മൻ ചാണ്ടിയും മോഹൻലാലുമായുള്ള അഭിമുഖം ജയ്‌ഹിന്ദ്‌ ടി വി ഇന്നലെ വീണ്ടും സംപ്രേഷണം ചെയ്തിരുന്നു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam