മുക്കാട്ടുകരയിൽ ആലംബഹീനർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും, തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ കോളേജും സംയുക്തമായി 6 റസിഡന്റ്‌സ് അസോസിയേഷനുകളുടെയും, സന്നദ്ധ സംഘടന പ്രവർത്തകരുടെയും സഹകരണത്തോടെ സൗജന്യ ആയർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ മോഹൻദാസ് നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സൂപ്രണ്ട് ഡോ.അബ്ദുൾ റവൂഫ്.പി.കെ നല്ല ആരോഗ്യം നിലനിർത്തുവാനായി വേണ്ടിവരുന്ന ദിനചര്യങ്ങളെ പറ്റി പ്രബോധനം നടത്തി.
കൗൺസിലർമാരായ ശ്യാമള മുരളീധരൻ, സുബി സുകുമാർ, ട്രസ്റ്റ് അംഗങ്ങളും, കോർഡിനേഷൻ കമ്മറ്റി അംഗങ്ങളുമായ ഇ.ഡി.ജോണി, എം.എം.രാമചന്ദ്രൻ, കെ.ജയകുമാർ, ജെൻസൻ ജോസ് കാക്കശ്ശേരി, പി.കെ.പ്രദീപ് കുമാർ, ഷീബ സുരേന്ദ്രൻ, വി.ഗോപാലകൃഷ്ണൻ, ജോസ് കോനിക്കര, ഫേബിൻ ഫ്രാൻസിസ്, സി.ജി.സുബ്രമഹ്ണ്യൻ, ദേവരാജൻ കോച്ചാട്ടിൽ, ചന്ദ്രൻ കോച്ചാട്ടിൽ, അരവിന്ദാക്ഷൻ, നിധിൻ നിധിൻ ജോസ്, ഉഷ രവി, ഉഷ ഡേവിസ്, എം.കെ.സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
