കോഴിക്കോട്: സിമന്‍റ് ചാക്കുകളില്‍ നിറച്ച് കക്കൂസ് മാലിന്യം. മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ ഭൂമിയിലെ മാലിന്യം തള്ളിയ കുഴി മൂടാന്‍ നടത്തിയ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം.
പ്രദേശമാകെ രൂക്ഷമായ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം കുഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.
കുഴിയിലുണ്ടായിരുന്ന കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റ് ചാക്കുകളില്‍ നിറച്ച മാലിന്യം തള്ളുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഇത് മണ്ണിട്ട് മൂടാനുള്ള ശ്രമം നടന്നതോടെ നാട്ടുകാര്‍ തടയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
