മലപ്പുറം: അധ്യാപികയെ പറ്റിച്ച് ലക്ഷങ്ങൾ കവർന്ന പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. അധ്യാപികയുടെ 27 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവുമാണ് പൂർവ്വ വിദ്യാർത്ഥി പറ്റിച്ചെടുത്തത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയെ ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 1988-90 കാലത്ത് പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്.
മലപ്പുറം തലക്കടത്തൂർ സ്വദേശി നീലിയത് വേർക്കൽ ഫിറോസ് (51) ആണ് പിടിയിലായത്. വിശ്വാസ്യത ഉറപ്പാക്കാനായി രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തിയാണ് പണം കൈപ്പറ്റിയത്. ഇവരുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി.
വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതൽ പണവും സ്വർണ്ണവും കൈക്കലാക്കി പ്രതി മുങ്ങുകയായിരുന്നു. കർണാടകയിൽ നിന്നാണ് പരപ്പനങ്ങാടി പൊലീസ് പ്രതിയെ പിടികൂടിയത്.
ബിസിനസ് വിപുലമാക്കാനെന്ന് പറഞ്ഞതോടെ ബാങ്കിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണവും അധ്യാപിക ഫിറോസിന് നൽകി. പിന്നീട് ഫിറോസിന്റെ ഫോൺ ഓഫ് ആയതോടെയാണ് അധ്യാപികയ്ക്ക് പറ്റിക്കപ്പെട്ടതായി മനസിലായത്. മാസങ്ങളോളം ഫിറോസിന്റെ ഫോൺ സ്വിച്ച് ഓഫായതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
