തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ വിമതനായി നാമനിർദേശ പത്രിക നൽകി

MARCH 22, 2026, 12:10 AM

തൃശൂർ: തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ മുൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ വിമതനായി നാമനിർദേശ പത്രിക നൽകി.സ്ഥാനമാനങ്ങൾ ഒരു വിഭാഗത്തിനു മാത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ആണ് മത്സരിക്കുന്നതെന്ന് ജയപ്രകാശ് പറഞ്ഞു.കൂടാതെ മേയറും ഡിസിസി അധ്യക്ഷനും കെപിസി ഭാരവാഹികളും തൃശൂരിലെ സ്ഥാനാർത്ഥിയും ഒരു വിഭാഗത്തിൽ നിന്നു മാത്രമാണെന്നും മറ്റുള്ളവരെ അവഗണിക്കുന്നു എന്നുമാണ് പരാതി.

ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാൻ ചെന്നു. രണ്ടര മണിക്കൂർ കാത്തിരുത്തിയതല്ലാതെ ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും ജയപ്രകാശ് ആരോപിച്ചു.

അതേസമയം, മത്സരിക്കുന്ന കാര്യം കെ സുധാകരനും അടൂർ പ്രകാശിനും അറിയാമെന്നും നോമിനേഷൻ കൊടുക്കൂ എന്ന് അവർ പറഞ്ഞെന്നും ജയപ്രകാശ് അവകാശപ്പെട്ടു. അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. മറ്റു വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകിയില്ലെങ്കിൽ മത്സര രംഗത്ത് തുടരുമെന്നും ജയപ്രകാശ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam