പാലക്കാട്: മലമ്പുഴയിൽ വീടിനുസമീപം പുലിക്കുട്ടിയെ കണ്ടെത്തി.
അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. ഏകദേശം രണ്ടുവയസ്സോളം പ്രായമുള്ള പുലിക്കുട്ടിയാണത്.
ബി. തങ്കച്ചന്റെ പറമ്പിനു സമീപത്താണു പുലിക്കുട്ടിയെ കണ്ടെത്തിയത്. വളർത്തുനായ കുരയ്ക്കുന്നതു കണ്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്.
മുൻകാലിന് പരുക്കേറ്റിട്ടുണ്ട്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാംപിലേക്കു പുലിക്കുട്ടിയെ കൊണ്ടുപോയി. ഇവിടെ പ്രാഥമിക ചികിത്സ നടത്തിയശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്കു കൊണ്ടുപോകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
