റോസ് ബ്രാൻഡ് അരി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; പരാതിയിൽ നടപടി, ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാന് നോട്ടീസ്

NOVEMBER 7, 2025, 12:45 AM

പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാനെതിരെ നൽകിയ പരാതിയിൽ നടപടി. കാറ്ററിങ് കരാറുകാരനായ ജയകുമാർ ആണ് പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്. റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണിയിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റു എന്നാണ് പരാതി. 

ഇതിന് പിന്നാലെ ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാൻ, മാനേജിങ് ഡയറക്ടർ എന്നിവർ ഡിസംബർ മൂന്നാം തീയതി കമ്മീഷന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി എന്നാണ് പുറത്തു വരുന്ന വിവരം.

കാറ്ററിങ് കരാറുകാരനാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശി ജയകുമാർ. ജയകുമാർ നൽകിയ ഭക്ഷണം കഴിച്ച് വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഉപയോഗിച്ച് തയ്യാറാക്കിയ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് ചാക്ക് പരിശോധിച്ചപ്പോൾ പാക്കിങ് തീയതിയും എക്സ്പെയറി തീയതിയുമില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ റോസ് ബ്രാൻഡ് റൈസ് മാനേജിംഗ് ഡയറക്ടർ, ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാൻ, അരി വാങ്ങിയ പത്തനംതിട്ടയിലെ കടയുടമ എന്നിവർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.

vachakam
vachakam
vachakam

ദുൽഖർ സൽമാന്റെ ചിത്രമുള്ള ബ്രാൻഡ് എന്ന നിലയ്ക്കാണ് റോസ് ബ്രാൻഡ് റൈസ് ബിരിയാണി അരി വാങ്ങിയത് എന്നാണ് ജയകുമാർ പറയുന്നത്. അതുകൊണ്ട് കൂടിയാണ് ദുൽഖറിനെതിരെ പരാതിയും നൽകിയത്. ഡിസംബർ മൂന്നിന് നടൻ ദുൽഖർ സൽമാനും റോസ് ബ്രാൻഡ് മാനേജിങ് ഡയറക്ടറും കമ്മീഷൻ മുന്നിൽ ഹാജരാകാണമെന്നാണ് നോട്ടീസ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam