തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. നേരത്തെ ജൂൺ 10ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമേ ഫലം പ്രസിദ്ധീകരിക്കൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഗൾഫ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്തിയ ശേഷം അവരുടെ ഫലവും ഉൾപ്പെടുത്തിയാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. ഇതിന്റെ ഭാഗമായി ഫലം അടുത്ത മാസം 15ന് പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ 77.97 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.16 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. ഈ വിഭാഗത്തിലും കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിജയശതമാനമാണ് രേഖപ്പെടുത്തിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്തെ 1,990 സ്കൂളുകളിലായി 3,72,423 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആൺകുട്ടികളുടെ വിജയശതമാനം 68.41 ആയപ്പോൾ പെൺകുട്ടികളുടേത് 86.89 ശതമാനമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
