തിരുവനന്തപുരം: സബ് ട്രഷറി സൂപ്രണ്ടിന്‍റെ വ്യാജ ഒപ്പിട്ട് വ്യാജ രേഖയുണ്ടാക്കി ഒന്നര ലക്ഷം തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം തൈക്കാട് വഴുതക്കാട് സ്വദേശി ഷിയാസ് (30) അറസ്റ്റിലായി.
പൊതുമരാമത്ത് കോണ്‍ട്രാക്ട് പുതുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് രാജേഷ് എന്ന വ്യക്തിയിൽ നിന്ന് ഷിയാസ് പണം തട്ടിയത്.
പ്രതിയെ മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
രാജേഷ് പരാതിയുമായി എത്തിയപ്പോഴാണ് ട്രഷറി ഉദ്യോഗസ്ഥനും രസീത് വ്യാജമാണെന്നും അതിൽ ഇട്ടിരിക്കുന്ന തന്‍റെ ഒപ്പ് വ്യാജമാണെന്നും ട്രഷറി ഉദ്യോഗസ്ഥനും തിരിച്ചറിയുന്നത്.
തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എസിപി സ്റ്റുവെര്‍ട്ട് കീലറിന്‍റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യം, സൂരജ്, സിപിഒമാരായ മനോജ്, വൈശാഖ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്