തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമമായ Foreign Contribution Regulation Act (എഫ്സിആർഎ) ഭേദഗതി ക്രിസ്ത്യൻ സഭകളെ ഭീഷണിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് തോമസ് ഐസക്ക് രംഗത്ത്. സഭകളുടെ സ്വത്ത് ആവശ്യമെങ്കിൽ പിടിച്ചെടുക്കുമെന്ന തരത്തിലാണ് നിയമ നിർമാണമെന്നും അദ്ദേഹം വിമർശിച്ചു.
മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിയമം ലംഘിക്കുന്നുവെന്നും കേന്ദ്രത്തിന് അതിരില്ലാത്ത അധികാരം നൽകുന്നതാണെന്നും ഐസക്ക് ആരോപിച്ചു. നിലവിലെ ദേശീയ സാഹചര്യങ്ങൾ മറച്ചുവയ്ക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം കേന്ദ്ര ഫണ്ടുകൾ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിക്കുന്നതും അദ്ദേഹം തള്ളി. തൊഴിലുറപ്പ് പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളം മുന്നിലാണെന്നും, അതിൽ എവിടെയാണ് കൊള്ളയെന്നു ചോദിച്ചും ഐസക്ക് പ്രതികരിച്ചു. സർവ്വശിക്ഷ അഭിയാൻ പോലുള്ള പദ്ധതികളിൽ കേരളത്തിലെ സ്കൂളുകൾക്ക് ലഭിച്ച പുരസ്കാരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
