കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ യുഡിഎഫ് വിജയം ഉറപ്പാണെന്നും ഇടത് വോട്ടുകൾ ഉൾപ്പെടെ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫാത്തിമ തെഹ്‌ലിയ.
മണ്ഡലത്തിൽ എത്തിയപ്പോൾ ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്. വോട്ടർമാരുടെ ആത്മവിശ്വാസമാണ് തനിക്ക് ലഭിച്ചതെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് കാണാൻ സാധിക്കുമെന്നും ഫാത്തിയ തെഹ്‌ലിയ പറഞ്ഞു. ജനങ്ങൾ തന്നെ സ്വീകരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
പ്രചരണ വേളയിൽ ഉണ്ടായ വിവാദങ്ങൾ പരിഗണനയിൽ വന്നിട്ടില്ല, കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ ലഭിച്ചെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
പേരാമ്പ്രയിൽ അടിത്തട്ടിൽ വരെ ഇറങ്ങി പ്രവർത്തിക്കാൻ കഴിഞ്ഞു. ഉത്തരവാദിത്തങ്ങൾ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പേരാമ്പ്രയിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
