ചെന്നൈയിലെ രുദ്രാക്ഷ് മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ട് കോഴ്സ് പഠിച്ച ശേഷം ഇറാനിൽ ഇന്റേൺഷിപ്പിന് പോയ ജെറിൻ ജോസഫ് എന്ന യുവാവിനെ കാണാതായതായി കുടുംബം. യുവാവിനെ കുറിച്ച് കുടുംബം വിവരം തേടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകനാണ് ജെറിൻ.
കഴിഞ്ഞ വർഷം ജൂലൈ 27ന് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇറാനിലേക്ക് പുറപ്പെട്ട ജെറിന് ഒമ്പതു മാസം നീളുന്ന ഇന്റേൺഷിപ്പ് നിശ്ചയിച്ചിരുന്നു. ഇറാൻ–ഇസ്രയേൽ സംഘർഷം ആരംഭിച്ചതോടെ കുടുംബത്തിന് ജെറിനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
ഫെബ്രുവരി 27ന് രാത്രിയാണ് ജെറിൻ അവസാനമായി മെസേജ് അയച്ചത്. അതിന് ശേഷം വിളിക്കുകയോ സന്ദേശം അയയ്ക്കുകയോ ചെയ്തിട്ടില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജെറിനുമായി ബന്ധം സാദ്ധ്യമായിട്ടില്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കോളജ് അധികൃതരോട് ബന്ധപ്പെടുമ്പോൾ ജെറിൻ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാൽ ഉടൻ തിരിച്ചെത്തുമെന്നും അവർ അറിയിച്ചിരുന്നു. കുടുംബം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു: യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട്: ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം
സഹോദരന്റെ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത് : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പ്രതികരിച്ച്
ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്ശം: ഷിയാസിനെതിരെ കെ ജെ മാക്സി